ഇടുക്കിയില്‍ ഏലയ്ക്കാ മോഷണം വ്യാപിക്കുന്നു: തേനി സ്വദേശി അറസ്റ്റില്‍

0 second read
0
0

വണ്ടന്‍മേട് (ഇടുക്കി): വില കുതിച്ചുയര്‍ന്നതോടെ ജില്ലയില്‍ ഏലക്കാ മോഷണം വ്യാപകമായി. വണ്ടന്‍മേട് പൊലീസ് കഴിഞ്ഞ ദിവസം തമിഴ്‌നാട് തേനി സ്വദേശി ഗുണശേഖരന്‍ (58) എന്നയാളെ തോട്ടത്തില്‍ നിന്നും ഏലക്കാ മോഷ്ടിച്ച് കടത്തുന്നതിനിടെ അറസ്റ്റ് ചെയ്തിരുന്നു.

ഉത്പാദനക്കുറവും കീടബാധയും മൂലം പ്രതിസന്ധിയിലായിരുന്ന ഏലം കര്‍ഷകര്‍ക്ക് വില വര്‍ധനവ് വലിയ ആശ്വാസമായിരുന്നു. എന്നാല്‍ മോഷണ സംഭവങ്ങള്‍ പതിവായി ആവര്‍ത്തിക്കുന്നതോടെ കര്‍ഷകര്‍ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ഒരു വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായി ലഭിക്കുന്ന വരുമാനമാണ് മോഷ്ടാക്കള്‍ കവര്‍ന്നെടുക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.

തോട്ടങ്ങളിലെ കായ് വളരുന്ന ശരമടക്കം ഇറുത്തെടുത്താണ് മിക്കയിടത്തും മോഷണം. കഴിഞ്ഞ ദിവസം കൊച്ചറയിലും സമാന രീതിയില്‍ മോഷണം നടന്നിരുന്നു. തോട്ടത്തില്‍ പണികള്‍ക്കായി എത്തിയ തൊഴിലാളികളാണ് മോഷണം നടന്നതായി മനസിലാക്കിയത്. പിഞ്ചുകായ്കള്‍ അധികമുള്ള ശരങ്ങളാണ് മോഷ്ടാക്കള്‍ മുറിച്ചെടുത്തത്.

മോഷണം വ്യാപകമായതോടെ കര്‍ഷകര്‍ക്ക് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കേണ്ട അവസ്ഥയായിരിക്കുകയാണ്. പൊലീസ് ഇത്തരം സംഭവങ്ങള്‍ തടയുന്നതിന് കൂടുതല്‍ നടപടി സ്വീകരിക്കണമെന്നും കര്‍ഷകരുടെ ആവശ്യം.

Load More Related Articles
Load More By Veena
Load More In CRIME

Leave a Reply

Your email address will not be published. Required fields are marked *

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…