മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് മുമ്പില്‍ 10 ആവശ്യങ്ങളുമായി കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്‍

1 second read
Comments Off on മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് മുമ്പില്‍ 10 ആവശ്യങ്ങളുമായി കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്‍
0

പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുന്ന യുഡിഎഫ്, എല്‍ഡിഎഫ് ,എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് മുമ്പില്‍ 10 ആവശ്യങ്ങളുമായി പ്രവാസി സംഘടന. നാടിന്റെ വികസനവും പ്രവാസി ക്ഷേമവും മുന്‍നിര്‍ത്തി കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷനാണ് 10 പ്രധാന ആവശ്യങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.

രൂക്ഷമായ വന്യമൃഗ ശല്യം നേരിടുന്ന വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഫെന്‍സിങ് നിര്‍മ്മിക്കുകയും ജനവാസ മേഖലയില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തുവാന്‍ വനപാലകര്‍ക്ക് കാലഘട്ടത്തിന് അനുയോജ്യമായ പരിശീലനവും ആയുധങ്ങളും നല്‍കുക, കൃഷിനാശം സംഭവിച്ചാല്‍ കാലതാമസം കൂടാതെ നഷ്ടപരിഹാരം നല്‍കുക, മദ്യ-ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും പഞ്ചായത്തിന്റെ പ്രധാന പ്രദേശങ്ങളില്‍ സിസിടിവി സ്ഥാപിക്കുകയും ചെയ്യുക, ചിറ്റാര്‍ മാര്‍ക്കറ്റ് ജംഗ്ഷന്‍ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് എക്‌സൈസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുക, ചിറ്റാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനം നിര്‍മ്മാണം പൂര്‍ത്തീകരിക്കുക, കാലഘട്ടത്തിന് അനുയോജ്യമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മലയോര മേഖല കേന്ദ്രീകരിച്ച് ആരംഭിക്കുക, വിമാന കമ്പനികളുടെ ചൂഷണത്തിനെതിരെ കേന്ദ്രത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുക, മികച്ച സൗകര്യങ്ങളുള്ള ആശുപത്രി എന്ന മലയോരവാസികളുടെ സ്വപ്നം സാക്ഷാത്കരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. ഈ വിഷയത്തില്‍ സ്ഥാനാര്‍ത്ഥികളുടെ പ്രതികരണവും തേടിയിട്ടുണ്ട്. 500 ഓളം അംഗങ്ങളും 4000 കുടുംബാംഗങ്ങളും സംഘടനയുടെ ഭാഗമാണ്. പ്രവാസികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളോട് സ്ഥാനാര്‍ത്ഥികളുടെ ഭാഗത്തുനിന്ന് അനുഭാവപൂര്‍വ്വമായ മറുപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് പ്രസിഡന്റ് നോബിള്‍ കരോട്ടുപാറ, ജനറല്‍ സെക്രട്ടറി ഡോ.മനു കുളത്തുങ്കല്‍ ട്രഷറര്‍ രതീഷ് കൊച്ചു വീട്ടില്‍ എന്നിവര്‍ പറഞ്ഞു.

 

Load More Related Articles
Load More By Veena
Load More In GULF
Comments are closed.

Check Also

കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന്‍ മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്

ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ…