തിരുവല്ല: മുറിവേറ്റവനെ കൂടെ ചേര്‍ക്കുന്നതാണ് ക്രൈസ്തവ ദൗത്യമെന്നും എല്ലാവരെയും കാണുവാനും പരസ്പരം ബഹുമാനിക്കുവാനും കഴിയണമെന്നും കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. കെ.സി.സി സഭ ഐക്യ പ്രാര്‍ത്ഥനാ വാരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കാവുംഭാഗം എബനേസര്‍ മാര്‍ത്തോമ്മാ പള്ളിയില്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ചു. ഡോ. ഗീവറുഗീസ് മാര്‍ കൂറിലോസ്, മാത്യൂസ് മാര്‍ സില്‍വാനിയോസ് എന്നിവര്‍ അനുഗ്രഹ സന്ദേശം നല്‍കി. ഫാ. ജെറി കുര്യന്‍ കോടിയാട്ട് മുഖ്യ പ്രഭാഷണം നടത്തി. വികാരി റവ. രാജു തോമസ്, സംസ്ഥാന സമതി അംഗങ്ങളായ റവ. അലക്‌സ് പി. ഉമ്മന്‍, ജോജി പി.തോമസ്, സോണല്‍ സെക്രട്ടറി ലിനോജ് ചാക്കോ, റവ. ഡോ.ജോസ് പുനമഠം, ഫാ.ഡോ.ജോണ്‍ മാത്യു, റവ. ബിനു വര്‍ഗീസ്, വര്‍ഗീസ് ടി. മങ്ങാട്, ബെന്‍സി തോമസ്, ആനി ചെറിയാന്‍, ഫാ. ഏബ്രഹാം കോശി എന്നിവര്‍ പ്രസംഗിച്ചു.