പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി: നഗ്നചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണി: പാര്‍ട്ടി പ്രവര്‍ത്തകയുടെ പരാതിയില്‍ സിപിഎം നേതാവിനെതിരേ കേസ്: അറസ്റ്റ് മാത്രമില്ല

0 second read
Comments Off on പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി: നഗ്നചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണി: പാര്‍ട്ടി പ്രവര്‍ത്തകയുടെ പരാതിയില്‍ സിപിഎം നേതാവിനെതിരേ കേസ്: അറസ്റ്റ് മാത്രമില്ല
0

കൊട്ടിയം: ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനംചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടുകയും നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കുകയും ചെയ്‌തെന്ന പരാതിയില്‍ സി.പി.എം.പ്രാദേശിക നേതാവിന്റെ പേരില്‍ കണ്ണനല്ലൂര്‍ പോലീസ് കേസെടുത്തു.
സി.പി.എം. നെടുമ്ബന ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറിയും സ്‌കൂള്‍ ജീവനക്കാരനുമായ മുജീബ് റഹ്മാന്റെ പേരിലാണ് കേസ്.

യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നെടുമ്ബന പഞ്ചായത്തില്‍ സി.പി.എം. സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിന് സീറ്റ് തരപ്പെടുത്തി നല്‍കാമെന്നു വാഗ്ദാനംചെയ്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് യുവതിയുമായി അടുപ്പംസ്ഥാപിച്ച് ലക്ഷക്കണക്കിനു രൂപ കൈപ്പറ്റിയതായി പരാതിയില്‍ പറയുന്നു.

ഭര്‍ത്താവ് ഗള്‍ഫിലായ തക്കം നോക്കി യുവതിയെ ചൂഷണം ചെയ്യുകയായിരുന്നെന്നാണ് മൊഴി. പിന്നീട് നിരന്തരം ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി നഗ്‌നചിത്രം കൈക്കലാക്കുകയായിരുന്നു.

യുവതി ഭര്‍ത്താവിനോട് വിവരങ്ങള്‍ വെളിപ്പെടുത്തുകയും കണ്ണനല്ലൂര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതോടെ ചില വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇവരുടെ ചിത്രം പ്രചരിപ്പിച്ചതായും പരാതിയിലുണ്ട്.

മൂന്നാഴ്ച മുന്‍പ് പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് കാലതാമസം വരുത്തിയതായി പറയുന്നു. യുവതി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നേരിട്ട് പരാതി നല്‍കിയതോടെയാണ് കണ്ണനല്ലൂര്‍ പോലീസ് കേസെടുത്തത്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…