
കോന്നി: ബിവറേജ് കോര്‍പ്പറേഷന്റെ കൂടലിലെ വിദേശമദ്യശാലയില്‍ ലക്ഷങ്ങളുടെ ക്രമക്കേട്. ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. കൂടലിലെ വിദേശമദ്യശാലയിലെ ക്ലര്‍ക്ക് ശാസ്താംകോട്ട സ്വദേശി അരവിന്ദിനെതിരെയാണ് പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തത്. 81 ലക്ഷം രൂപയുടെ വെട്ടിപ്പാണ് ഇയാള്‍ നടത്തിയത്. കഴിഞ്ഞ ജൂണ്‍ മുതല്‍ ആരംഭിച്ച വെട്ടിപ്പ് കഴിഞ്ഞ മാസം നടന്ന ഓഡിറ്റിലാണ് കണ്ടെത്തിയത്. ബാങ്കില്‍ അടയ്ക്കാന്‍ കൊടുത്ത പണത്തില്‍ നിന്നാണ് വെട്ടിപ്പ് നടത്തിയിട്ടുള്ളത്. ജീവനക്കാരന് ഒളിവിലാണെന്നാണ് അറിയുന്നത്.