
അടൂര്‍: ഒലിവിയ സില്‍ക്‌സില്‍ സെയില്‍സ് ഗേള്‍ ജോലിക്കെത്തിയ യുവതിയെ സംഘം ചേര്‍ന്ന് മര്‍ദിച്ചതിന് അഞ്ചു വനിതാ ജീവനക്കാര്‍ക്കെതിരേ പോലീസ് കേസെടുത്തു. കൊല്ലം ചടയമംഗലം സ്വദേശിനി ശ്രീലക്ഷ്മി(23)യുടെ പരാതിയില്‍ ജിജി മോള്‍, ബെന്‍സി ജോണ്‍, ദേവിക കൃഷ്ണ, ജിഷ മോള്‍, ജയലക്ഷ്മി എന്നിവര്‍ക്കെതിരേയാണ് കേസ്.
അമ്പതു ശതമാനം ഭിന്നശേഷിയുള്ള ശ്രീലക്ഷ്മിയെ ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് 12.30 നാണ് അടൂര്‍ ഒലിവിയ സില്‍ക്‌സിന്റെ പരിശീലനകേന്ദ്രത്തില്‍ വച്ച് സംഘം ചേര്‍ന്ന് മര്‍ദിച്ചത്. 25,000 രൂപ ശമ്പളം പറഞ്ഞാണ് ശ്രീലക്ഷ്മിയെ ജോലിക്കെടുത്തത്. എന്നാല്‍, പരിശീലനത്തിന് വന്നപ്പോള്‍ ഇത്രയും കിട്ടില്ലെന്ന് അറിഞ്ഞ് പ്രതിഷേധിച്ചു. ജോലി ചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ പൊക്കോളാന്‍ ഉടമ നിര്‍ദേശം നല്‍കി. ഇതനുസരിച്ച് പോകാനിറങ്ങുമ്പോള്‍ ശ്രീലക്ഷ്മിയെ സംഘം ചേര്‍ന്നു മര്‍ദിച്ചുവെന്നായിരുന്നു പരാതി. വിവരം ഉടന്‍ തന്നെ ശ്രീലക്ഷ്മി പൊലീസില്‍ അറിയിച്ചു. സ്്ഥലത്ത് വന്ന പൊലീസ് സംഘമാണ് ശ്രീലക്ഷ്മിയെ അടൂര്‍ ജനറല്‍ ആശുപപത്രിയില്‍ എത്തിച്ചത്. മര്‍ദിക്കുന്ന സമയത്ത്കടയുടമയും ഭാര്യയും സ്ഥലത്തുണ്ടായിരുന്നു.
മര്‍ദനമേറ്റ് തനിക്ക് നെഞ്ചിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും പരുക്കുണ്ടെന്നും യുവതി പറഞ്ഞു. അതേ സമയം, ശ്രീലക്ഷ്മിയാണ് തങ്ങളെ മര്‍ദിച്ചത് എന്നാണ് മറ്റു ജീവനക്കാര്‍ പറയുന്നത്. വീടിന്റെ കതക് വലിച്ചടച്ചത് ചോദ്യം ചെയത്‌പ്പോള്‍ അസഭ്യം പറഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും പറയുന്നു. സെയില്‍സ് ഗേള്‍സിനെ മര്‍ദിച്ചതിന് മുന്‍പും വിവാദം ഉണ്ടായ സ്ഥാപനമാണ് ഒലിവിയ സില്‍ക്‌സ്. 2020 ല്‍ ശമ്പളം ചോദിച്ച രണ്ടു ജീവനക്കാരികളെ കടയിലിട്ട് മര്‍ദിച്ചതിന് ഉടമയ്ക്കും ഭാര്യയ്ക്കുമെതിരേ കേസ് എടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പിട്ട് എടുത്ത കേസില്‍ അന്ന് സിപിഎം നേതാവ് ഇടപെട്ട് ഇവരെ ജാമ്യത്തില്‍ വിടുവിക്കുകയായിരുന്നു.
വസ്ത്ര വ്യാപാരശാലയില്‍ പരിശീലനത്തിന് എത്തിയ യുവതിയെ മര്‍ദ്ദിച്ചതായി പരാതി, അടൂര്‍ ഒലീവിയ ഡിസൈന്‍ സെന്റ് പരിശീലന സെന്ററില്‍ ആണ് സംഭവം. അടൂര്‍ ബൈപ്പാസ് സമയമുള്ള ഒരു വീട് കേന്ദ്രിച്ചാണ് ഈ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ 1 രാവിലെ 11 എവിടെയാണ് ചടയമംഗലം സ്വദേശിനി ശ്രീലക്ഷ്മി 30 സ്ത്രീകള്‍ അടങ്ങുന്ന സംഘം മര്‍ദ്ദിച്ചു അവശയാക്കിയത്. തുടര്‍ന്ന് ശ്രീലക്ഷ്മി ഗൂഗിള്‍ ലൊക്കേഷന്‍ മുഖേന അടൂര്‍ ഡിവൈഎസ്പിയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘമാണ് ശ്രീലക്ഷ്മിയെ അടൂര്‍ ജനറല്‍ ഹോസ്പിറ്റല്‍ പ്രവേശിച്ചതെന്ന് പറയുന്നു. മര്‍ദ്ദന സമയത്ത് ഒലീവിയ ഉടമയും ഭാര്യയും സ്ഥലത്തുണ്ടായിരുന്നതായി ശ്രീലക്ഷ്മി പറഞ്ഞു. മൂന്നുവര്‍ഷം മുമ്പ് ശമ്പളം ചോദിച്ച. സെയില്‍സ് ഗേള്‍സിനെ കടയ്ക്കുള്ളില്‍ വച്ച് മര്‍ദ്ദിച്ച കേസില്‍ ജാമയില്ലാ വകുപ്പ് പ്രകാരം എടുത്ത് കേസില്‍ പ്രതിയായ ഒലീവിയ ഉടമ ഭാര്യ എന്നിവരെ ജാമ്യം നല്‍കി വിട്ടയച്ചത് വിവാദമായിരുന്നു.