
കോഴഞ്ചേരി: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും എതിര്‍ത്തപ്പോള്‍ ജാതിപ്പേര് വിളിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് നല്‍കിയ പരാതിയില്‍ ക്ഷേത്രപൂജാരിക്കെരിരേ ആറന്മുള പോലീസ് കേസെടുത്തു. കടമ്മനിട്ട ദേവീക്ഷേത്രത്തിലെ പൂജാരി മഹേഷിനെതിരേയാണ് കേസ്. കഴിഞ്ഞ 13 ന് ഉച്ചയ്ക്ക് 12.30 നാണ് സംഭവം. പരാതിക്കാരിയുടെ ഗൃഹപ്രവേശവുമായി ബന്ധപ്പെട്ട് കൊണ്ടു വന്ന വിളക്കും മറ്റു സാമഗ്രികളും തിരികെ എടുക്കാന്‍ ചെന്നപ്പോഴാണ് പീഡന ശ്രമമെന്ന് പറയുന്നു. പൂജാരിയുടെ പിടിയില്‍ നിന്ന് കുതറി ഓടിയപ്പോഴാണ് ജാതിപ്പേര് വിളിച്ചതെന്നും പരാതിയിലുണ്ട്. ശനിയാഴ്ച വൈകിട്ടാണ് പോലീസ് കേസെടുത്തത്.