കോഴഞ്ചേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച സംഭവം: ഏഴു സഹപാഠികള്‍ക്കെതിരേ ആറന്മുള പോലീസ് കേസെടുത്തു

0 second read
Comments Off on കോഴഞ്ചേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച സംഭവം: ഏഴു സഹപാഠികള്‍ക്കെതിരേ ആറന്മുള പോലീസ് കേസെടുത്തു
0

പത്തനംതിട്ട: കോഴഞ്ചേരിയിലെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയെ ഹ്യൂമാനിറ്റീസ് വിഭാഗത്തിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ശുചിമുറിക്ക് സമീപം വച്ച് മര്‍ദ്ദിച്ചതായി പരാതി. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകിട്ട് നാലിനാണ് സംഭവം. മുഖത്തും തലയ്ക്കും അടിക്കുകയും അടിവയറ്റില്‍ ചവുട്ടുകയും ദേഹോപദ്രവം ഏല്‍പിക്കുകയും ചെയ്തു. മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി കുട്ടിയുടെ കൂട്ടുകാര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. വിവരം പുറത്തു പറഞ്ഞാല്‍ കൈയും കാലും തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തി. പേടി കാരണം കുട്ടി വീട്ടില്‍ പറഞ്ഞില്ല, എന്നാല്‍ സംഭവം അറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ കുട്ടിയുടെ പിതാവിനെ വിളിച്ചറിയിച്ചു.

സ്‌ക്കൂളിലെത്തി അദ്ധ്യാപകരില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ പിതാവ് മകന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ക്രൂരമായ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ കണ്ടു. തലയ്ക്കും അടിവയറിനും ദേഹമാകെയും വേദനയുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് കുട്ടിയെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദിച്ച കുട്ടിയുടെയും കൂട്ടുകാരായ രണ്ടുപേരുടെയും ഒപ്പമുണ്ടായിരുന്ന നാല് പേരുടെയും പേരില്‍ മണിയോടെ പിതാവ് പരാതി കൊടുക്കുകയായിരുന്നു. ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കോന്നിയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പത്തനംതിട്ട: കോന്നി പൂങ്കാവില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികള…