
തിരുവല്ല: ആയയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രീപ്രൈമറി അധ്യാപികയ്‌ക്കെതിരെ തിരുവല്ല പോലീസ് കേസെടുത്തു. ഇരുവള്ളിപ്പറ ഗവ. എല്‍.പി സ്‌കൂളിലെ ആയയായ ബിജി മാത്യുവിനെ മര്‍ദ്ദിച്ച സംഭവത്തിലാണ് പ്രീ െ്രെപപമറി അധ്യാപികയായ ശാന്തമ്മ സണ്ണിക്കെതിരെ പോലീസ് കേസെടുത്തത്. ബിജി മാത്യു നല്‍കിയ പരാതിയിലാണ് നടപടി.
മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് ഇരുവരും നിരവധി തവണ പരസ്പരം വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇവരെ നിരീക്ഷിക്കുന്നതിനായി സ്‌കൂളില്‍ സ്ഥാപിച്ചിരുന്ന സി.സി.ടിവി കാമറയ്ക്ക് മുന്നില്‍ വച്ചാണ് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ നോക്കി നില്‍ക്കെ കയ്യേറ്റം നടന്നത്. മര്‍ദ്ദന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ശാന്തമ്മ സണ്ണിയെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.