ടിക്കറ്റെടുക്കാത്തത് ചോദ്യം ചെയ്തതിന് കെ.എസ്.ആര്‍.ടി.സി.കണ്ടക്ടര്‍ക്കു നേരെ അസഭ്യവര്‍ഷം: യാത്രക്കാരനെതിരേ പോലീസ് കേസ്

0 second read
Comments Off on ടിക്കറ്റെടുക്കാത്തത് ചോദ്യം ചെയ്തതിന് കെ.എസ്.ആര്‍.ടി.സി.കണ്ടക്ടര്‍ക്കു നേരെ അസഭ്യവര്‍ഷം: യാത്രക്കാരനെതിരേ പോലീസ് കേസ്
0

അടൂര്‍: ടിക്കറ്റെടുക്കാത്തത് ചോദ്യം ചെയ്ത കെ.എസ്.ആര്‍.ടി.സി.കണ്ടക്ടര്‍ക്കു നേരെ അസഭ്യവര്‍ഷ നടത്തിയ സംഭവത്തില്‍ യാത്രക്കാരനെതിരേ പോലീസ് കേസെടുത്തു. കൊട്ടാരക്കര മൈലം എസ്.ജി.കോട്ടേജില്‍ ഷിബുവിനെതിരെയാണ് അസഭ്യം വിളിച്ചതിനും കണ്ടക്ടറുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കേസെടുത്തത്. അടൂര്‍ ഡിപ്പോയില്‍ കായംകുളം-അടൂര്‍ റൂട്ടില്‍ ഓടിയിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ മനീഷ് എന്ന കണ്ടക്ടറെയാണ് ഷിബു അസഭ്യം വിളിച്ചതും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതും.

കണ്ടക്ടറെ അസഭ്യം വിളിക്കുന്നത് യാത്രക്കാര്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യം പിന്നീട് സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചു. ശനിയാഴ്ച രാത്രി 8.40 ന് പഴകുളം ഭാഗത്തു വച്ചായിരുന്നു സംഭവം. കായംകുളത്തു നിന്നും പുറപ്പെട്ടതായിരുന്നു ബസ്. ചാരുംമൂട് കഴിഞ്ഞപ്പോള്‍ മെഷീനിലെ ടിക്കറ്റിന്റെയും യാത്രക്കാരുടെയും കണക്കും തമ്മില്‍ വ്യത്യാസമുണ്ടായി. തുടര്‍ന്ന് കണ്ടക്ടര്‍ ഓരോ യാത്രക്കാരുടെയും അടുത്തെത്തി ടിക്കറ്റ് എടുത്തിരുന്നോ എന്ന് ആവര്‍ത്തിച്ച് അന്വേഷിച്ചു. ഇതിനിടയില്‍ ടിക്കറ്റ് എടുക്കാതിരുന്ന ഷിബു കണ്ടക്ടര്‍ക്കു നേരെ തിരിയുകയായിരുന്നു. തനിക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചോ എന്ന് ചോദിച്ച് പരിഹസിച്ചുവെന്നും മന്ത്രി ഗണേഷ് കുമാറിന്റെ പി.എ.ടിക്കറ്റിന്റെ പണം കൊണ്ടു തരുമെന്നും പറഞ്ഞുവെന്നും കണ്ടക്ടര്‍ പറയുന്നു. മറ്റൊരു യാത്രക്കാരന്‍ പ്രശ്‌നത്തില്‍ ഇടപെട്ടെങ്കിലും അയാളെയും ഷിബു മര്‍ദ്ദിക്കാന്‍ ശ്രമിച്ചതായും മനീഷ് വ്യക്തമാക്കി.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…