ബാങ്ക് ഉദ്യോഗസ്ഥന് കസ്റ്റഡി മര്‍ദനം: ഡിവൈ.എസ്.പി അടക്കം ഏഴു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു: നടപടി മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടലിനെ തുടര്‍ന്ന്

0 second read
Comments Off on ബാങ്ക് ഉദ്യോഗസ്ഥന് കസ്റ്റഡി മര്‍ദനം: ഡിവൈ.എസ്.പി അടക്കം ഏഴു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു: നടപടി മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടലിനെ തുടര്‍ന്ന്
0

ആലപ്പുഴ: ഹരിപ്പാട് ബാങ്ക് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ച കേസില്‍ ഡിവൈ.എസ്.പി ഉള്‍പ്പെടെ ഏഴ് പോലീസുകാര്‍ക്കെതിരെ കേസെടുത്തു. മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ബാങ്ക് ഉദ്യോഗസ്ഥന്‍ അരുണിനെ കള്ളക്കേസെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചതിന് ആണ് കേസ്.

ഹരിപ്പാട് പോലീസ് ആണ് കേസെടുത്തത്. 2017 ലെ യുഡിഎഫ് ഹര്‍ത്താല്‍ ദിവസമാണ് കേസിനാസ്പദമായ സംഭവം. ബസിന് കല്ലെറിഞ്ഞെന്ന് ആരോപിച്ച് അരുണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് അരുണിന് ഒരു മാസം ആശുപത്രിയില്‍ കിടക്കേണ്ടി വന്നിരുന്നു.

അന്ന് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന മനോജ് കരണത്തടിക്കുകയും വൃഷണം ഞെരിക്കുകയും ചെയ്‌തെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. എസ്‌ഐയും മറ്റ് പോലീസുകാരും കുനിച്ച് നി!ര്‍ത്തി നട്ടെല്ലിനും പുറത്തും മ!ര്‍ദ്ദിക്കുകയുമായിരുന്നു.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …