വേനല്‍ മഴ അനുകൂലം: കശുവണ്ടിയുടെ വിളവ് വര്‍ധിച്ചു: ആശ്വാസത്തില്‍ തമിഴ്‌നാട്ടിലെ കര്‍ഷകര്‍

0 second read
Comments Off on വേനല്‍ മഴ അനുകൂലം: കശുവണ്ടിയുടെ വിളവ് വര്‍ധിച്ചു: ആശ്വാസത്തില്‍ തമിഴ്‌നാട്ടിലെ കര്‍ഷകര്‍
0

അജോ കുറ്റിക്കന്‍

വരുശനാട് (തമിഴ്‌നാട്): വേനല്‍ മഴ അനുകൂലമായതോടെ തേനി ജില്ലയില്‍ കശുവണ്ടിയുടെ വിളവ് വര്‍ധിച്ചു. കകടമലമൈലായ് പ്രദേശങ്ങളിലെ വരുശനാട്, മുതലമ്പറ, കോമ്പെ തുടങ്ങിയ മിക്ക ഗ്രാമങ്ങളിലും ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്താണ് കശുമാവ് കൃഷിയുള്ളത്.

അടുത്ത മാസം സീസണ്‍ ആരംഭിക്കാനിരിക്കെ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി മതിയായ മഴ ലഭിച്ചതിനാല്‍ ഉയര്‍ന്ന വിളവ് ലഭിക്കുന്നുണ്ട്. അതിനാല്‍ മരങ്ങളില്‍ മരുന്ന് തളിക്കുകയും കൃഷിയിലും സജീവമായിരിക്കുകയാണ് കര്‍ഷകര്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കശുമാവിന് വ്യാപകമായി വാട്ടരോഗം ബാധിച്ചിരുന്നു. രോഗം ബാധിച്ച മരങ്ങള്‍ ഉണങ്ങി നശിച്ചിരുന്നു. ഇതുമൂലം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കര്‍ഷകര്‍ ദുരിതത്തിലായിരുന്നു.

എന്നാല്‍ വേനല്‍ മഴയില്‍ ഗ്രാമങ്ങളിലെ ഭൂഗര്‍ഭ ജലനിരപ്പ് വര്‍ധിച്ചതിനാല്‍ കശുവണ്ടി മരങ്ങളില്‍ വാട്ടരോഗമുണ്ടായിട്ടില്ല. കൂടാതെ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വിളവ് സാധാരണയേക്കാള്‍ കൂടുതലാണ്. വില കൂടിയാല്‍ കശുവണ്ടി ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണ് കര്‍ഷകര്‍.

Load More Related Articles
Load More By chandni krishna
Load More In NATIONAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …