പത്തനംതിട്ട: സ്കൂളില്‍ നിന്ന് മടങ്ങിയ പത്താം ക്ലാസുകാരിയെ റബര്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ എഴുപത്തിമൂന്നുകാരനെ പോക്സോ കോടതി 47 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. വെച്ചൂച്ചിറ കുംഭിത്തോട് സ്വദേശിയായ വെട്ടിക്കല്‍ കുഞ്ഞുമോനെയാണ് പ്രിന്‍സിപ്പല്‍ പോക്സോ ജഡ്ജ് ജയകുമാര്‍ ജോണ്‍ ആണ് ശിക്ഷ വിധിച്ചത്. 1.10 ലക്ഷം പിഴ ഒടുക്കണം. അങ്ങനെ ചെയ്യാത്ത പക്ഷം 25 മാസം അധിക കഠിന തടവും വിധിച്ചു. ഇന്ത്യന്‍ പീനല്‍ കോഡ് 506-ാം വകുപ്പ് പ്രകാരവും പോക്സോ ആക്ടിലെ 3, 4 ( 2 ), …