അടൂര്‍: കാപ്പാ കേസിലുള്‍പ്പെട്ട പ്രതിയും സഹോദരനും നടത്തിയ ഗുണ്ടാ വിളയാട്ടത്തിന് നടത്തിയ തിരിച്ചടിയ്ക്കിടെ വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ 10 പ്രതികള്‍ കൂടി അറസ്റ്റില്‍. ഏനാദിമംഗലം ചാങ്കൂര്‍ ഒഴുകുപാറ വടക്കേചരുവില്‍ സുജാത(64)യാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി 10.30 ന് ഒരു സംഘം ആളുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കമ്പിവടി കൊണ്ട് തലയ്ക്ക് അടിയേറ്റുണ്ടായ പരുക്കിനെ തുടര്‍ന്നാണ് മരണം. കേസില്‍ ഏനാദിമംഗലം കുറുമ്പകര എല്‍സി ഭവനില്‍ ആനന്ദന്റെ മകന് അനീഷിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കുറുമ്പകര മുകളുവിള പടിഞ്ഞാറ്റേതില്‍ ജിതിന്, മാരൂര്‍ കാട്ടുകാലയില്‍ സുരേന്ദ്രന്, സുധീഷ്, പൂവണ്ണം മൂട്ടില് …