തിരുവല്ല: ആഭരണം വാങ്ങാനെന്ന വ്യാജേനെയെത്തി മുക്കുപണ്ടം വച്ച് ജുവലറികളില്‍ നിന്നും സ്വര്‍ണാഭരണം മോഷ്ടിച്ചിരുന്ന വീട്ടമ്മ പിടിയില്‍. വടശേരിക്കര കുമ്പളാംപൊയ്ക ചെങ്ങറമുക്ക് പുലിമല നിരമേല്‍ വീട്ടില്‍ മേഴ്സി മാത്യു ( ലിസി-55 ) ആണ് തിരുവല്ല പോലീസിന്റെ പിടിയിലായത്. എസ്സിഎസ് ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന എസ്.പി ജ്വല്ലറിയില്‍ നടത്തിയ മോഷണ ശ്രമത്തിനിടെയാണ് മേഴ്സി പിടിയിലായത്. ആഭരണം വാങ്ങാനെന്ന വ്യാജേനെ ജൂവലറികളില്‍ എത്തി ആഭരണങ്ങള്‍ക്ക് പകരമായി ഏകദേശം അതേ തൂക്കം വരുന്ന മുക്കുപണ്ടം വച്ച് സ്വര്‍ണം മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. വ്യാജ മോതിരം വച്ച് സ്വര്‍ണ്ണ മോതിരം …