കോയിപ്രം: കൈവശം സൂക്ഷിച്ചിരുന്ന ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. പുല്ലാട് കുറുങ്ങഴ കാഞ്ഞിരപ്പാറ വട്ടമല പുത്തന്‍ വീട്ടില്‍ സന്തോഷ് (43) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 18 ചെറിയ ബോട്ടിലുകളിലായി 40 ഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് വില്പനയ്ക്ക് എത്തിച്ചതാണെന്ന് പ്രതി വെളിപ്പെടുത്തി. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റയിലെടുത്തു. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് നടപടി. ജില്ലയില്‍ ഇതാദ്യമായാണ് ഹാഷിഷ് ഓയില്‍ മാത്രമായി പിടിച്ചെടുക്കുന്നത്. കഴിഞ്ഞവര്‍ഷം റാന്നിയില്‍ നിന്നും കഞ്ചാവിനൊപ്പം 36 ഗ്രാം …