പുളിക്കീഴ്: പാലായില്‍ നിന്നും നിരണം പള്ളി സന്ദര്‍ശനത്തിനെത്തിയ സംഘത്തിലെ ഒരാളുടെ വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ട് മണിക്കൂറുകള്‍ക്കകം പോലീസ് കണ്ടെത്തിനല്‍കി. പാലാ പള്ളിയിലെ വികാരി സിറില്‍ തയ്യിലിനൊപ്പം നിരണത്ത് എത്തിയ സംഘത്തിലെ ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന് മനക്കപ്പാടം റോഡില്‍ കറുകംപള്ളില്‍ വീട്ടില്‍ സെന്നിച്ചന് കുര്യന്റെ ഫോണ്‍ ആണ് നിരണം ഓര്‍ത്തഡോക്സ് സെന്റ് തോമസ് ചര്‍ച്ചിന്റെ സമീപമുള്ള ചായക്കടയില്‍ വച്ച് ഇന്നലെ നഷ്ടമായത്. 30000 രൂപയിലധികം വിലയുള്ള ഫോണ്‍ പരിസരങ്ങളിലും ഇവര്‍ കയറിയ കടകളിലും പരതിയിട്ടും കണ്ടെത്താനായില്ല. ഒടുവില്‍ പുളിക്കീഴ് പോലീസില്‍ പരാതിയുമായെത്തി. തുടര്‍ന്ന് പോലീസ് …