പൂനെ: നരബലി നടത്തി മാസം വേവിച്ച കഴിച്ചുവെന്നാണ് ഇലന്തൂര്‍ ഇരട്ടക്കൊലയില്‍ പോലീസ് പറയുന്നത്. എന്നാല്‍, ഇതാ മറ്റൊരു ദുര്‍മന്ത്രവാദ കഥ പൂനെയില്‍ നിന്ന് വരുന്നു. മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ മനുഷ്യ അസ്ഥിയുടെ പൊടി കഴിപ്പിച്ചുവെന്നാണ് പരാതി. ഗര്‍ഭം ധരിക്കുന്നതിന് വേണ്ടിയുളള ദുര്‍മന്ത്രവാദ ആചാരത്തിന്റെ ഭാഗമായാണ് യുവതിയെ മനുഷ്യ അസ്ഥി പൊടിച്ചത് കഴിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 28 കാരിയായ യുവതി ബുധനാഴ്ചയാണ് സിന്‍ഹഗഡ് റോഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിക്കാരി 2019ലാണ് വിവാഹിതയായത്. യുവതി …