പന്തളം: ബിജെപി വിരുദ്ധര്‍ എന്ന ഓമനപ്പേരില്‍ ഒന്നിച്ച യുഡിഎഫിനും എല്‍ഡിഎഫിനും കനത്ത തിരിച്ചടിയായി നഗരസഭ അധ്യക്ഷ-ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം. ബിജെപി വിമതരും ഏക സ്വതന്ത്രരുമടക്കം ചേരുമ്പോള്‍ എല്‍ഡിഎഫിനും യുഡിഎഫിനും ചേര്‍ന്ന് ബിജെപിയെ ഭരണത്തില്‍ നിന്ന് പുറത്താക്കാമെന്നായിരുന്നു സ്വപ്നം കണ്ടിരുന്നത്. എന്നാല്‍, സംസ്ഥാന നേതൃത്വത്തിന്റെ കൃത്യമായ ഇടപെടലില്‍ ബിജെപി വിമതര്‍ അടക്കം അനുസരണയുള്ള കുഞ്ഞാടുകളായി കൂട്ടില്‍ കയറി. ഏക സ്വതന്ത്രനെ കൂടി ഒരു ബോണസ് എന്ന പോലെ ബിജെപി ചാക്കിട്ടു പിടിച്ചതോടെ നാണക്കേടിന്റെ പടുകുഴിയിലേക്ക് എല്‍ഡിഎഫും യുഡിഎഫും വീണു. കേരളാ കോണ്‍ഗ്രസിന്റെ …