പത്തനംതിട്ട: വൈദികന്റെ മകനായ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത. വീഡിയോ ഗെയിം കാരണമാണ് ജീവനൊടുക്കിയതെന്ന് യുവാവിന്റെ ഡയറിക്കുറിപ്പില്‍ സൂചന. ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയാതെ പോലീസും. മല്ലപ്പള്ളി തുരുത്തിക്കാട് കൊന്നയ്ക്കല്‍ പരേതനായ ഫാ. എന്‍.സി. മാത്യുവിന്റെ (കൊന്നയ്ക്കല്‍ അച്ചന്) രണ്ടാമത്തെ മകന് ജോ എന്ന് വിളിക്കുന്ന ജോസഫ് മാത്യു (27)വാണ് 29 ന് വൈകിട്ട് 6.30 ന് വീടിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. ജോ ലാബ് ടെക്നീഷ്യനായി ജോലി നോക്കുകയാണ്. സംഭവം നടക്കുമ്പോള്‍ മാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജോയുടെ മാതാവും ഭാര്യയും ഇരവിപേരൂര്‍ …