പത്തനംതിട്ട: സിപിഎം ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റര്‍ സ്വന്തം ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്ത ബിജെപി ജില്ലാ ട്രഷറര്‍ പുലിവാല് പിടിച്ചു. അബദ്ധം പറ്റിയതാണെന്ന് വിശദീകരിച്ചുവെങ്കിലും സംഘപരിവാര്‍-ബിജെപി ഗ്രൂപ്പുകളില്‍ വിവാദം കത്തുന്നു. ബിജെപി ജില്ലാ ട്രഷറര്‍ ഗോപാലകൃഷ്ണന് കര്‍ത്തയുടെ ഫേസ്ബുക്കിലാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആര്. പ്രസാദിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തത്. ഗോപാലകൃഷ്ണന് ഓലിക്കല്‍ എന്ന പേരിലാണ് കര്‍ത്ത ഫേസ്ബുക്കില്‍ ഉള്ളത്. പി.ആര്. പ്രസാദ് സ്വന്തം പേജില്‍ നാളെ വകയാറില്‍ ആരംഭിക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റര്‍ ഇട്ടിരുന്നു. ഇതാണ് ഗോപാലകൃഷ്ണന് കര്‍ത്ത ഷെയര്‍ …