പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് സ്പോട്ട് ബുക്കിങ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മണ്ടത്തരം. ഇത് ആരുടെ അജണ്ടയെന്ന ചോദ്യം സജീവമാകുമ്പോള്‍ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം നില നിര്‍ത്തിയിരിക്കുന്ന ബോര്‍ഡിന്റെ നടപടി കൂടുതല്‍ വിവാദത്തിലേക്ക് പോകുകയാണ്. ദിവസം 80,000 പേര്‍ക്ക് മാത്രമാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്. ഇതിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രമാണുള്ളത്. ഈ കണക്ക് അനുസരിച്ച് മണ്ഡല-മകര വിളക്ക് കാലത്ത് നട തുറന്നിരിക്കുമ്പോള്‍ 65 ദിവസം 52 ലക്ഷം പേര്‍ക്ക് മാത്രമാകും ദര്‍ശനം സാധ്യമാവുക. ഒരു കോടിയിലധികം ആള്ക്കാര് വൃതമെടുത്ത് കാത്തിരിക്കുമ്പോഴാണ് അതില്‍ പകുതിപ്പേര്‍ക്ക് ദര്‍ശനം സാധ്യമാകാതെ …