പത്തനംതിട്ട: ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ കഴിയാത്തതിനാല്‍ വിദേശത്ത് മെഡിസിന് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍. ചൈനയിലെ സി.ടി.ജി.യു യൂണിവേഴ്സിറ്റിയില്‍ 2016 ബാച്ചില്‍പ്പെട്ട മെഡിക്കല്‍ ബിരുദ പഠനത്തിനായി പോയി മൂന്നര വര്‍ഷത്തിന് ശേഷം കോവിഡിനെ തുടര്‍ന്ന് 2020 ജനുവരിയില്‍ നാട്ടിലേക്കു മടങ്ങിയെത്തിയ എഴുപതോളം വിദ്യാര്‍ഥികളുടെ ഭാവിയാണ് തുലാസിലുള്ളത്. ഇതില്‍ 30 പേര് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ളവരാണ്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ 2020 ജനുവരിക്കു ശേഷം പഠനം ഡിജിറ്റല്‍ ക്ലാസ് റും സംവിധാനത്തിലൂടെ ഓണ്‍ലൈന്‍ വഴി മാത്രമായിരുന്നു. മൂന്നു സെമസ്റ്ററിലെ പഠനമാണ് ഈ വിധത്തില്‍ പൂര്‍ത്തീകരിച്ചത്. ഓണ്‍ലൈനായി …