അജോ കുറ്റിക്കന്‍ കോട്ടയം: സാത്താന് വചനങ്ങള്‍ സജീവമാക്കി യുവജനത സാത്താന് സേവയ്ക്ക് പിന്നാലെ. സോഷ്യല്‍ മീഡിയ വഴി പ്രചാരണം ശക്തമായതോടെ കൂടുതല്‍ യുവജനങ്ങള്‍ ഇതില്‍ തല്പരരായി രംഗത്ത് എത്തി. ലഹരിമരുന്നുകള്‍ക്ക് അടിമകളായിട്ടുള്ളവരും പ്രകൃതിവിരുദ്ധ കാര്യങ്ങളില്‍ ആകൃഷ്ടരായവരുമാണ് സാത്താന് ഗ്രൂപ്പുകളിലേക്ക് ചെന്നെത്തുന്നത്. സാത്താനെ ആരാധിക്കുന്നവരുടെ പ്രത്യേക കൂട്ടായ്മയാണ് ഫേസ് ബുക്ക് ഉള്‍പ്പെടെയുള്ള സാമുഹ്യ മാധ്യമങ്ങളില്‍ ദീര്‍ഘകാലത്തെ ഇടവേളകള്‍ക്കു ശേഷം വീണ്ടും സജീവമാകുന്നത്. സാത്താനിക്, സാത്താന്, ദ് സാത്താനിക് ബൈബിള്‍ തുടങ്ങിയ പേജുകളും കമ്യൂണിറ്റികളുമാണ് സാത്താന് ആരാധകര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഫേസ് ബുക്കിലും ട്വിറ്ററിലും വാട്സാപ്പിലും ഇവരുടെ സാന്നിധ്യമുണ്ട്. …