തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ 113 തസ്തികകള്‍ നിര്‍ത്തലാക്കി. നിലവില്‍ ഈ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സൂപ്പര്‍ ന്യുമററിയായി തുടരാം. ഇവര്‍ വിരമിക്കുന്നതോടെ തസ്തിക ഇല്ലാതാകും. നിര്‍ത്തലാക്കിയ ഭൂരിപക്ഷം തസ്തികകളിലും നിലവില്‍ ജോലി ചെയ്യുന്നവരുണ്ട്. കാലക്രമത്തില്‍ ജോലിക്ക് ആവശ്യമില്ലാത്ത തസ്തികകളാണ് നിര്‍ത്തലാക്കിയിരിക്കുന്നത്. ഡഫേദാര്‍, അസിസ്റ്റന് ലെപ്രസി ഓഫീസര്‍, പ്ലംബര്‍, ഇലക്ട്രീഷ്യന്, ഫോട്ടോഗ്രാഫര്‍ എന്നിങ്ങനെയുള്ള തസ്തികകയാണ് ഇല്ലാതാകുന്നത്. 14 ജില്ലകളിലും അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ തസ്തിക ഇല്ലാതായി. നോണ്‍ മെഡിക്കല്‍ സൂപ്പര്‍ വൈസറുടെ 40 തസ്തികകള്‍ ആണ് 14 ജില്ലകളിലായി നിര്‍ത്തലാക്കിയിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം6, കൊല്ലം, ആലപ്പുഴ, തൃശൂര്‍4, …