അജോ കുറ്റിക്കന്‍ കോട്ടയം: യുവാക്കളെ ലക്ഷ്യമിട്ട് പുതുതന്ത്രങ്ങളുമായി സാത്താന് ആരാധകര്‍. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചര്‍ച്ച് ഓഫ് സാത്താന് എന്ന സംഘടനയാണ് സാമൂഹിക മാധ്യങ്ങള്‍ വഴി തങ്ങളുടെ ശൃംഖല വ്യാപകമാക്കാന്‍ നീക്കം തുടങ്ങിയത്. ഇവരുടെ ഫേസ്ബുക്ക്, വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങളായവരില്‍ മലയാളികളുമുണ്ടെന്നാണ് വിവരം. സോഷ്യല്‍ മീഡിയ സൈറ്റുകളിലൂടെയാണ് ഇവര്‍ കൂടുതല്‍ ആളുകളെ കണ്ടുത്തുന്നത്. ചര്‍ച്ച് ഓഫ് സാത്താന് എന്ന പേരില്‍ ഒരുക്കിയിരിക്കുന്ന വെബ്സൈറ്റില്‍ സാത്താന് സഭയില്‍ അംഗമാകുന്നതിനുള്ള നിബന്ധനകളും അപേക്ഷാ ഫോറങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ സംഘടനയില്‍ രണ്ടു തരം അംഗത്വ രീതികളാണുള്ളതെന്ന് പറയുന്നു. സാധാരണ …