ദുബൈ: പൗരന്മാരുടെ ഭവനപദ്ധതിക്കായി 29 കോടി ദിര്‍ഹം (600 കോടി രൂപ) അനുവദിച്ച് യു.എ.ഇ. ശൈഖ് സായിദ് ഭവന പദ്ധതിയുടെ ഭാഗമായാണ് തുക അനുവദിച്ചത്. ദാനധര്‍മങ്ങളുടെ മാസമായ റമദാനില്‍ യു.എ.ഇ പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും അവര്‍ക്ക് മാന്യമായ ജീവിതം ഉറപ്പാക്കാനും ശൈഖ് സായിദ് പദ്ധതിയില്‍ ശ്രമം തുടരുമെന്ന് യു.എ.ഇ അടിസ്ഥാന വികസന മന്ത്രി സുഹൈല്‍ അല്‍ മസ്റൂയി പറഞ്ഞു. വീട് നിര്‍മാണം, പൂര്‍ത്തീകരിക്കല്‍, സ്ഥലം വാങ്ങിക്കല്, അറ്റകുറ്റപ്പണി, വിപുലീകരണം എന്നിവക്കെല്ലാം തുക അനുവദിക്കും. ഭവന പദ്ധതിക്കായി അപേക്ഷിച്ച എല്ലാ അപേക്ഷകളും സ്വീകരിച്ച് നടപടികള്‍ …