ഷാർജ : സ്രോതസിന്റെ വാർഷിക കുടുംബസംഗമം “സ്പർശം- 2024” അജ്മാൻ കൾച്ചറൽ സെൻററിൽ വച്ച് നടന്നു. നിറപ്പകിട്ടാർന്ന പരിപാടികളോടെയാണ് വാർഷിക കുടുംബ സംഗമം നടന്നത്. അത്തപ്പൂക്കളം മത്സരം, പായസം മത്സരം സ്രോതസ് കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികൾ എന്നിവ വാർഷികത്തോടനുബന്ധിച്ച് നടന്നു. പൊതുസമ്മേളനം സ്രോതസ്സ് പ്രസിഡൻറ് ഡേവിഡ് വർഗീസിന്റെ അധ്യക്ഷതയിൽ എൻ ടി വി ചെയർമാൻ മാത്തുക്കുട്ടി കടോൺ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജയൻ തോമസ് യോഗത്തിന് സ്വാഗത ആശംസിച്ചു. ടെലി ഫെയിം കോമഡി താരം ഉല്ലാസ് പന്തളം ,വൈസ് പ്രസിഡൻറ് ഐപ്പ് ജോർജ്, …