ജിദ്ദ: 2022 ലെ ഏറ്റവും സ്വാധീനമുള്ള അറബ് നേതാവ് എന്ന പദവി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്മാന്. ആര്.ടി അറബിക് ചാനല്‍ നടത്തിയ അഭിപ്രായ സര്‍വേയിലാണ് കിരീടാവകാശി ‘ഏറ്റവും സ്വാധീനമുള്ള അറബ് നേതാവ് 2022’ എന്ന പദവി നേടിയത്. 1,18,77,546 ആളുകള്‍ സര്‍വേയില്‍ പങ്കെടുത്തു. ഇതില്‍ 62.3 ശതമാനം (73,99,451 പേര്) കിരീടാവകാശിയെ പിന്തുണച്ച് വോട്ടുചെയ്തു. കഴിഞ്ഞ ഡിസംബര്‍ 15 ന് ആരംഭിച്ച് 2023 ജനുവരി ഒമ്ബതിന് ആണ് വോട്ടടുപ്പ് അവസാനിച്ചത്. അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് ലഭിച്ച വോട്ടുകളുടെ …