പത്തനംതിട്ട: കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളജില്‍ ക്രൂര ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട അഭയയ്ക്ക് നീതി കിട്ടും വരെ തനിക്ക് വിശ്രമമില്ലെന്ന് കള്ളനും ഭഗവതിയും, ചിത്തിനി എന്നീ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ ബംഗാളി നടി മോക്ഷ പറഞ്ഞു. കൊല്‍ക്കത്തയില്‍ നടത്തുന്നത് വ്യവസ്ഥിതിക്കെതിരായ പോരാട്ടമാണ്. യഥാര്‍ഥ കുറ്റവാളികള്‍ പിടിയിലാകും വരെ പ്രക്ഷോഭം തുടരും. തങ്ങള്‍ക്ക് രാഷ്ട്രീയ ചായ്വോ പക്ഷപാതിത്വമോ ഇല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയോടെയല്ല ഈ സമരം. അങ്ങനെ ചിലര്‍ പറയുന്നുണ്ടെങ്കിലും അത് വാസ്തവമല്ല. കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ ഡോക്ടറെ ബലാല്‍സംഗം ചെയ്തു …