കോന്നി: മണ്ഡലത്തിലെ കലഞ്ഞൂർ, അരുവാപ്പുലം, മലയാലപ്പുഴ പഞ്ചായത്തുകളിലെ കാട്ടാനശല്യം നേരിടുന്നതിനായി അഡ്വ.കെ യു ജനീഷ്കുമാര്‍ എംഎല്‍എ വനം, പോലീസ്, റവന്യു, തദ്ദേശം വകുപ്പുകളുടെ യോഗം കളക്ടറേറ്റിൽ വിളിച്ചു ചേർത്തതിന് പ്രകാരം കലഞ്ഞൂർ കുളത്തുമൺ പ്രദേശത്തെ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റിവിടാനുള്ള “ദൗത്യം”ആരംഭിച്ചു. പോലീസ് -ഫോറസ്റ്റ് സേനകളുടെ സംയുക്ത നേതൃത്വത്തിൽ ആണ് മാസ്സ് ഡ്രൈവ് നടത്തുന്നത് .അന്‍പതോളം അടങ്ങുന്ന ദൗത്യ സംഘം കുളത്തുമണ്ണില്‍ രാവിലെ എത്തിയെങ്കിലും കനത്ത മഴ മൂലം താമസിച്ചാണ് “ദൗത്യം” ആരംഭിച്ചത് . മൂന്നു സംഘമായി തിരിഞ്ഞാണ് കാട്ടാനകളെ കണ്ടെത്തുവാന്‍ ഇറങ്ങിയത് . സംഘത്തിനു …