പത്തനംതിട്ട: ജില്ലയില്‍ സിപിഎമ്മിന്റെ ഓരോ സമ്മേളനങ്ങള്‍ കഴിയുമ്പോഴും ശക്തമായ വിഭാഗീയത മറ നീക്കുകയാണ്. നിലവിലെ ജില്ലാ സെക്രട്ടറിയുടെ അടുപ്പക്കാരെയൊക്കെ പ്രവര്‍ത്തകരുടെ എതിര്‍പ്പ് മറികടന്ന് നേതൃസ്ഥാനങ്ങളില്‍ അവരോധിക്കുന്നുവെന്നാണ് ആക്ഷേപം. ഏറ്റവും ഒടുവിലായി പുതിയ കൊടുമണ്‍ ഏരിയ കമ്മിറ്റി സെക്രട്ടറി ആര്.ബി. രാജീവ് കുമാറിനെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ പോര് രൂക്ഷമായി. പ്രവര്‍ത്തകരും നേതാക്കളും സമൂഹ്യമാധ്യമങ്ങളിലൂടെ വിമര്‍ശനം തുടരുകയാണ്. മൂടുതാങ്ങികള്‍ക്കും പെട്ടിതാങ്ങികള്‍ക്കും ഭാരവാഹിത്വമെന്നാണ് വിമര്‍ശനം. കലഞ്ഞൂരില്‍ നടന്ന ഏരിയ സമ്മേളനത്തില്‍ മല്‍സരത്തിലൂടെയാണ് രാജീവ്കുമാര്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. സി.പി.എം ഏഴംകുളം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗം എ.എസ്. ഷെമീന് ആണ് …