പത്തനംതിട്ട: കണ്ണൂര്‍ എ.ഡി.എമ്മായിരുന്ന നവീന്‍ബാബുവിന്റെ മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം ഭാര്യ മഞ്ജുഷ, നവീന്റെ സഹോദരന് പ്രവീണ്‍ ബാബു, അമ്മാവന്റെ മകന് ഹരീഷ് എന്നിവരുടെ മൊഴിയെടുത്തു. നവീന്‍ മരിച്ച് ഒരു മാസം കഴിയുമ്പോഴാണ് അന്വേഷണ സംഘം മൊഴിയെടുക്കാനെത്തിയിരിക്കുന്നത്. മലയാലപ്പുഴയിലെ വീട്ടില്‍ രണ്ടു മണിക്കൂറോളം ചെലവഴിച്ചായിരുന്നു മൊഴിയെടുപ്പ്. എ.ഡി.എമ്മിന് യാത്രയയപ്പ് ഒരുക്കിയതിലും പെട്രോള്‍ പമ്പ് വിഷയത്തിലും ഗൂഢാലോചനയുണ്ടെന്ന് മഞ്ജുഷയും പ്രവീണ്‍ ബാബുവും മൊഴി നല്കി. എന്നാല്‍, ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല. കലക്ടര്‍ക്കെതിരായ മൊഴിയില്‍ ഇവര്‍ ഉറച്ചു നിന്നു. നവീന്‍ബാബുവിന്റെ കാള്‍ ലിസ്റ്റുമായിട്ടാണ് അന്വേഷണ സംഘം എത്തിയത്. …