പത്തനംതിട്ട: തമിഴ്നാട്ടില്‍ നിന്നുള്ള സംഘം പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കടന്ന് പൂജ നടത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു പേരെ പച്ചക്കാനം ഫോറസ്റ്റ് ഓഫീസിലെ വനപാലകര്‍ കസ്റ്റഡിയില്‍ എടുത്തു. ഗവിയിലെ വനംവികസന കോര്‍പ്പറേഷനില്‍(കെ.എസ്.എഫ്.ഡി.സി) സൂപ്പര്‍വൈസറായ രാജേന്ദ്രന്, തോട്ടം തൊഴിലാളി സാബു എന്നിവരാണ് കസ്റ്റഡിയിലുളളത്. തമിഴ്നാട് സംഘത്തെ സഹായിച്ചത് ഇവരാണെന്ന് പറയുന്നു. പന്ത്രണ്ട് പേരോളം അടങ്ങിയ സംഘത്തെയാണ് കടത്തി വിട്ടതെന്നാണ് മൊഴി. ഗവി റൂട്ടില്‍ മണിയാട്ടില്‍ പാലത്തിന് സമീപം നിന്ന് കൊടുംവനത്തിലൂടെയാണ് ഇവരെ പൊന്നമ്പലമേട്ടിലേക്ക് കൊണ്ടു പോയത്. 3000 രൂപ വാങ്ങിയാണ് കടത്തി വിട്ടതെന്ന് പറയുന്നു. …