തേനി : മംഗളാദേവി ഉത്സവത്തിന് ചില സംഘടനകളുടെ നേതൃത്വത്തിൽ സംഘർഷമുണ്ടാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇവരെ അറസ്റ്റ് ചെയ്യാൻ നിർദ്ദേശം നൽകിയെന്നുമുള്ള വാർത്ത അടിസ്ഥാന രഹിതമാണന്ന് തേനി ജില്ലാ പോലീസ് സൂപ്രണ്ട് ഡോങ്കരെ പ്രവീൺ ഉമേഷ് അറിയിച്ചു. ഏതെങ്കിലും പ്രത്യേക വ്യക്തിയുടെ / സ്ഥാപനത്തിന്റെ പേര് ഉണ്ടെങ്കിൽ പൊലീസിന് കൈമാറണമെന്നും ഇത്തരക്കാരെ നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെയ് 5 ന് നടക്കുന്ന മംഗളാദേവി ചിത്രപൗർണ്ണമി ഉത്സവത്തിന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ പ്രവേശിച്ച് പ്രശ്നമുണ്ടാക്കാൻ നീക്കം നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചുവെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ചിലരെ …