പത്തനംതിട്ട: സ്കൂള്‍ ശതാബ്ദി ആഘോഷ സമാപനത്തോട് അനുബന്ധിച്ചുള്ള സാംസ്കാരിക ഘോഷയാത്ര നടക്കുമ്പോള്‍ പെരും തേനീച്ചക്കൂട്ടം ഇളകി ഇരമ്പിയാര്‍ത്തു വന്നു. തേനീച്ച ആക്രമണത്തില്‍ കുട്ടികള്‍ അടക്കം അറുപതോളം പേര്‍ക്ക് പരുക്ക്. വ്യാഴാഴ്ച രാവിലെ 11 ന് വടശേരിക്കര ബംഗ്ലാകടവ് പാലത്തില്‍ ഘോഷയാത്ര എത്തിയപ്പോഴായിരുന്നു തേനീച്ച ആക്രമണം ഉണ്ടായത്. വടശേരിക്കര ഗവണ്മെന്റ് ന്യൂ യു.പി സ്കൂളിന്റെ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ടു നടത്തിയ ഘോഷയാത്രയിലാണ് തേനീച്ചക്കൂട്ടം ഇളകി ജനങ്ങളെ ആക്രമിച്ചത്. ഘോഷയാത്ര ബംഗ്ലാകടവില്‍ നിന്നും വടശേരിക്കര മനോരമ ജങ്ഷനില്‍ എത്തി തിരികെ പാലത്തിന്റെ മധ്യഭാഗത്ത് വന്നപ്പോഴാണ് തേനീച്ച ഇളകി …