കോട്ടയം: യുഡിഎഫ് നേതൃത്വത്തില്‍ ഭരണം നടത്തുന്ന ചിറക്കടവ് സഹകരണ ബാങ്കിലെ നിയമനം സംബന്ധിച്ച തര്‍ക്കം രൂക്ഷമാകുന്നു. കെപിസിസി പ്രസിഡന്റ് നല്കിയ നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവില നല്‍കിയില്ലെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് ഭാരവാഹികള്‍ പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായിരിക്കുന്ന ഭരണസമിതിക്കെതിരെ ഡിസിസി ഓഫീസിനു മുന്നില്‍ സമരം നടത്താന്‍ ഒരുങ്ങുകയാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനന്തകൃഷ്ണന് നിയമനം നല്‍കണമെന്ന കെപിസിസിയുടെ നിര്‍ദ്ദേശമാണ് ബാങ്ക് ഭരണസമിതി തള്ളിയത്. കെപിസിസി പ്രസിഡന്റ് നിര്‍ദ്ദേശം വന്നപ്പോള്‍ 62 പേരുടെ പട്ടികയില്‍ അനന്ത …