ശബരിമല: മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ദേവസ്വം ബോര്‍ഡ് കോണ്‍ഫറന്‍സ് ഹാളില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശബരിമല ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്റര്‍ എസ്. ശ്രീജിത്ത്, സ്പെഷ്യല്‍ കമ്മിഷണര്‍ ആര്. ജയകൃഷ്ണന്, സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ വി. അജിത്ത്, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ അവസാനവട്ട പരിശോധന പൂര്‍ത്തിയാക്കി. മകരജ്യോതിദര്‍ശനത്തിനായി സന്നിധാനത്തും മറ്റിടങ്ങളിലും തമ്പടിച്ചിരിക്കുന്ന ഭക്തരുടെ സുരക്ഷയ്ക്കായി പോലീസിന്റെയും വനംവകുപ്പിന്റെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെയും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളുടെയും നേതൃത്വത്തില്‍ ബാരിക്കേഡുകള്‍ കെട്ടിയും വെളിച്ചത്തിനായുള്ള …