ചിറ്റാര്‍/ കോന്നി: റാന്നി ഫോറസ്റ്റ് റേഞ്ച് പരിധിയില്‍ മണിയാര്കട്ടച്ചിറ റോഡരികില്‍ എട്ടാംബ്ലോക്കില്‍ അവശനിലയില്‍ കണ്ടെത്തിയ കടുവ പിന്നീട് ചത്തു. വ്യാഴാഴ്ച രാവിലെയാണ് റോഡരികില്‍ നാട്ടുകാര്‍ കടുവയെ കണ്ടെത്തിയത് ഒരു വയസ് പ്രായം വരുന്ന കുടുവയുടെ ഇടത് ചെവിയുടെ താഴെയുളള മുറിവും കാലിനേറ്റ ക്ഷതവും കാരണം ആഹാരം തേടാനാവാതെയാണ് അവശനിലയിലായതെന്ന് വനപാലകര്‍ പറയുന്നു. സ്ഥലത്ത് ആനയുടെ കാല്പാടുകള് കണ്ടെത്തിയതിനാല്‍ ആനയുമായുളള ആക്രമണത്തിനിടയിലാണ് കടുവയ്ക്ക് പരുക്കേറ്റതെന്ന നിഗമനത്തിലാണ് വനപാലകര്‍. അവശനായ കടുവയെ റാന്നി ആര്‍ആര്‍ടി സംഘം കോന്നി വനം വകുപ്പ് വെറ്റിനറി ആശുപത്രിയില്‍ കോണ്ടുപോയെങ്കിലും യാത്ര മദ്ധ്യേ …