കുന്നന്താനം: കെ റെയില്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി കുന്നന്താനത്ത് നട്ട സമര വാഴയുടെ വിളവെടുപ്പ് നാളെ വൈകിട്ട് നാലിന് മുന്‍ എംഎല്‍എ ജോസഫ് എം പുതുശേരി നിര്‍വഹിക്കും. കഴിഞ്ഞ വര്‍ഷം പരിസ്ഥിതി ദിനത്തില്‍ സമരസമിതിയുടെ ആഹ്വാനപ്രകാരമാണ് വാഴ നട്ടത്. സമരസമിതി ജില്ലാ ചെയര്മാന് അരുണ്‍ ബാബു, കണ്‍വീനര്‍ മുരുകേഷ് നടക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ വാഴക്കുല നാളെ വെട്ടി ലേലം ചെയ്യും. ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ വീടിന് സമീപം അടുപ്പ് കല്ലിളക്കി കെ റെയിലിന്റെ മഞ്ഞക്കുറ്റി സ്ഥാപിച്ച തങ്കമ്മയുടെ ഭവന നിര്‍മ്മാണ ഫണ്ടിലേക്ക് ലേലത്തുക സംസ്ഥാന …