പത്തനംതിട്ട: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ. മൂഴിയാര്‍, കാരികയം, മണിയാര്‍ ഡാമുകള്‍ തുറന്നു. പക്ഷേ, ഈ വിവരം മാധ്യമങ്ങള്‍ക്ക് നല്കുന്നതില് ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഗുരുതരമായ അലംഭാവം ദുരന്ത നിവാരണ അതോറിട്ടിയുടെയും പി.ആര്.ഡിയുടെയും ഭാഗത്ത് നിന്ന് വന്നിരിക്കുന്നത്. ഇന്നലെ വൈകിട്ട് 5.30 നാണ് മൂഴിയാര്‍ ഡാമില്‍ ജലനിരപ്പ് 190 മീറ്റര്‍ ആയതിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. എന്നാല്‍, സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ പി.ആര്.ഡി ഈ വിവരം മാധ്യമങ്ങളെ അറിയിക്കുന്നത് രാത്രി ഏഴിനാണ്. …