തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുകടം 2.10 ലക്ഷം കോടിയിലെത്തി. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച 12.1 ശതമാനമായി ഉയര്‍ന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. 2012-13 ന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ വ്യക്തമാക്കി. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ധനമന്ത്രി നിയമസഭയില്‍ വെച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയ കൃഷി, വ്യവസായ മേഖലകള്‍ ഇത്തവണ വളര്‍ച്ച കൈവരിച്ചു. റവന്യൂ വരുമാനം 12.86 ശതമാനമായി വര്‍ധനിച്ചു. റവന്യൂ കമ്മിയും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അന്തരം 4.11 ശതമാനമായി കൂടി. ഇത് ഈ സാമ്പത്തിക …