പത്തനംതിട്ട: മാധ്യമ പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയും മാധ്യമ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്ന പോലീസ് നടപടിക്കെതിരേ കേരള പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ ബഹുജന പ്രതിഷേധം ഉയര്‍ന്നു. മറുനാടന്‍ മലയാളി ഉടമ ഷാജന് സ്കറിയയുമായി ബന്ധപ്പെട്ട കേസിന്റെ പേരില്‍ പത്തനംതിട്ടയില്‍ യൂണിയന് ജില്ലാ കമ്മിറ്റിയംഗം ജി. വിശാഖനെതിരേ പോലീസ് നടത്തുന്ന നീക്കങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിവിധ രാഷ്ട്രീയകക്ഷി, സര്‍വീസ് സംഘടന, ട്രേഡ് യൂണിയന് നേതാക്കന്മാര് പങ്കെടുത്ത് ബഹുജന സംഗമം സംഘടിപ്പിച്ചത്. കെയുഡബ്ല്യുജെ മുന്‍ സംസ്ഥാന പ്രസിഡന്റ് ബോബി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ …