തിരുവനന്തപുരം; വയനാട് ഉരുള്‍പൊട്ടല്‍ പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശങ്ങളുമായി മന്ത്രി വീണ ജോര്‍ജ്. കേരളത്തിലെ മാധ്യമങ്ങള്‍ വയനാട് ദുരന്തത്തില്‍ അഭിനന്ദനാര്‍ഹമായ നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് കുട്ടികളോട് ചോദിയ്ക്കാതിരിക്കുക, മരണമടഞ്ഞ കൂട്ടുകാരെക്കുറിച്ചോ വീട്ടുകാരെക്കുറിച്ചോ തകര്‍ന്ന സ്കൂളിനെക്കുറിച്ചോ കുട്ടികളെക്കൊണ്ട് ദയവായി ഈയവസരത്തില്‍ പറയിക്കാതിരിക്കുക, കുഞ്ഞുങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നുണ്ടെങ്കില്‍ അവരുടെ മാതാപിതാക്കളുടേയോ രക്ഷകര്‍ത്താക്കളുടേയോ അനുവാദത്തോടെ മാത്രം ചെയ്യുക, ഈ വ്യക്തിയുടെ ഈ ബന്ധു മരിച്ചു എന്ന രീതിയില്‍ ദുരന്തത്തിനിരയായവരെക്കുറിച്ച് പറയാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ കൂടി മാധ്യമങ്ങള്‍ പരിഗണിക്കണമെന്നും ആരോഗ്യമന്ത്രി അഭ്യര്‍ഥിച്ചു. ഫേസ്ബുക്ക് …