തിരുവല്ല: അഴിയിടത്തു ചിറ സ്വദേശിയായ പതിനെട്ടുകാരനെ കാണ്മാനില്ലെന്ന് കാട്ടി രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്കി. അഴിയിടത്തു ചിറ പൈങ്കനമൂട്ടില് വീട്ടില്‍ ശശി-അമ്പിളി ദമ്പതികളുടെ മകന് ശിവ ശശിയെ കാണ്മാനില്ലെന്ന് കാട്ടിയാണ്പരാതി നല്‍കിയത്. പെരിങ്ങര ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ശിവയെ റിസള്‍ട്ട് വന്നതിന് പിന്നാലെ കാണാതാവുകയായിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തിരുവല്ല പോലീസിലോ 9447411088 എന്ന നമ്പരിലോ വിവരം അറിയിക്കണം.