പത്തനംതിട്ട: അതീവ സുരക്ഷാമേഖലയായ പൊന്നമ്പല മേട്ടില്‍ അതിക്രമിച്ചു കയറി പൂജ നടത്തിയതിന് പിന്നില്‍ ദുരൂഹതകള്‍ ഏറെ. വനംവകുപ്പ് ജീവനക്കാരുടെ ഒത്താശയോടെയാണ് നാലംഗ സംഘം ഇവിടെ എത്തിയത് എന്നാണ് സൂചന. ഇതു കാരണം വീഡിയോ പുറത്തായിട്ടും ആ വിവരം മറച്ചു വയ്ക്കാനുള്ള ശ്രമമാണ് നടന്നത്. ശബരിമലയിലെ കീഴ്ശാന്തിയെന്ന് അറിയപ്പെടുന്ന ചെന്നൈ സ്വദേശി നാരായണ സ്വാമിയും മറ്റ് നാലു പേരുമാണ് പൊന്നമ്പല മേട്ടില്‍ പൂജ നടത്തുന്ന ദൃശ്യങ്ങളിലുണ്ട്. വീഡിയോ ദേവസ്വം ബോര്‍ഡിന്റെ അടക്കം ഗ്രൂപ്പുകളില്‍ പ്രചരിച്ചതോടെ ഇതു സംബന്ധിച്ച് അന്വേഷണം തുടങ്ങി. മൂഴിയാര്‍ പൊലീസ് അന്വേഷണം നടത്തി …