അടൂര്‍: താലൂക്കിലെ ഏഴംകുളം, പറക്കോട് എന്നിവിടങ്ങളിലായി ഏഴു മണിക്കൂറിനിടെ തെരുവു നായ കടിച്ചത് 14 പേരെ. കടിയേറ്റവര്‍ക്ക് പ്രതിരോധ കുത്തിവയ്പിന് മരുന്നില്ലാതെ അടൂര്‍ ജനറല്‍ ആശുപത്രി അധികൃതര്‍ കൈമലര്‍ത്തി. തിരുവല്ല താലൂക്ക് ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്ക് കടിയേറ്റവരുടെ നെട്ടോട്ടം. ഏഴംകുളം പ്ലാന്റേഷന് മുക്കിന് സമീപവും പറക്കോട് കോളൂര്പ്പടിയിലും കോട്ടമുകള്‍ പാലവിള ഭാഗത്തുമായി തിങ്കളാഴ്ച രാവിലെ ആറര മുതല്‍ വൈകിട്ട് മൂന്നര വരെയാണ് തെരുവുനായ ആക്രമണം നടന്നത്. കൂടുതല്‍ പേരെ ആക്രമിക്കാന്‍ തുനിഞ്ഞ നായയെ കോട്ടമുകള്‍ പാലവിള ഭാഗത്തിട്ട് നാട്ടുകാര്‍ എറിഞ്ഞും അടിച്ചും …