അജോ കുറ്റിക്കന്‍ കോന്നി: താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ ഉല്ലാസയാത്രയ്ക്ക് പോയ സംഭവം വിവാദമാക്കിയ ജനീഷ്കുമാര്‍ എംഎല്‍എയ്ക്ക് രഹസ്യമായി കൊട്ടുകൊടുത്ത് സിപി.ഐ. സിപിഎം അനുകൂല സര്‍വീസ് സംഘടനയായ എന്‍.ജി.ഒ യൂണിയന്റെ ഏരിയാ സമ്മേളനത്തിന് ജീവനക്കാര്‍ അവധിയെടുക്കാതെ മുങ്ങിയത് ഉയര്‍ത്തി കാട്ടി ജിനീഷ് കുമാറിനെ കടന്നാക്രമിക്കാനാണ് സിപിഐയും സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലും അണിയറ നീക്കം തുടങ്ങിയത്. സി.പി.ഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ മുഖ്യ നേതൃത്വത്തിലാണ് കഴിഞ്ഞ 10 ന് തഹസീല്‍ദാരടക്കമുള്ള ജീവനക്കാര്‍ മൂന്നാറിലേക്ക് വിനോദയാത്രയ്ക്കായി പുറപ്പെട്ടത്. എന്നാല്‍ വിവരമറിഞ്ഞ സ്ഥലത്ത് എത്തിയ ജിനീഷ് കുമാര്‍ …