പത്തനംതിട്ട: യുഡിഎഫിന്റെ രാപ്പകല്‍ സമരത്തില്‍ പങ്കാളിത്തം നന്നേ കുറവ്. മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജിനെതിരായ അച്ചടക്ക നടപടിയുടെ പശ്ചാത്തലത്തില്‍ സമരം ബഹിഷ്കരിക്കാന്‍ എ ഗ്രൂപ്പ് ആഹ്വാനം ചെയ്തിരുന്നു ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ ബജറ്റിന് എതിരേയാണ് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ സമരം നടത്തിയത്. അനൂപ് ജേക്കബ് എംഎല്‍എയാണ് സമരം ഉദ്ഘാടനം ചെയ്തത്. വിവിധ ഘടക കക്ഷികളുടെ നേതാക്കള്‍ പങ്കെടുത്തിരുന്നു. സമരപ്പന്തലില്‍ സാധാരണ കാണാറുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഇടി ഇക്കുറി ഉണ്ടായിരുന്നില്ല. രാത്രിയില്‍ പന്തലില്‍ കിടക്കാന്‍ നേതാക്കള്‍ വന്നില്ല. ഏതാനും യുവജന പ്രവര്‍ത്തകര്‍ മാത്രമാണ് …