അടൂര്‍: ക്വട്ടേഷന്‍ സംഘത്തിന് പൊതുമരാമത്ത് റെസ്റ്റ് ഹൗസില്‍ തടങ്കല്‍പ്പാളയം ഒരുക്കാന്‍ അനധികൃതമായി മുറി നല്കിയ സംഭവത്തില്‍ താല്‍ക്കാലിക ജീവനക്കാരനെ പിരിച്ചു വിട്ടു. പഴകുളം സ്വദേശി രാജീവ്ഖാനെയാണ് പിരിച്ചു വിട്ടത്. ഇയാള്‍ ഡി.വൈ.എഫ്.ഐയുടെ പെരിങ്ങനാട് മേഖലാ കമ്മറ്റി വൈസ് പ്രസിഡന്റാണെന്ന് പറയുന്നു. കൊച്ചിയില്‍ നിന്നും തട്ടിക്കൊണ്ട് വന്ന യുവാവിനെ റസ്റ്റ്ഹൗസില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ രാവിലെയാണ് സംഭവം നടന്നത്. ചങ്ങനാശ്ശേരി സ്വദേശി ലിബിന് വര്‍ഗീസിനെയാണ് മര്‍ദിച്ചത്. ഈ കേസില്‍ മൂന്നു പേരെ ഇവിടെ നിന്ന് അടൂര്‍ പോലീസ് പിടികൂടി കൊച്ചി ഇന്‍ഫോ പാര്‍ക്ക് …